വഴിത്തല: ശാന്തിഗിരി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റില്‍ എംബിഎ ബാച്ചിന്റെ കോഴ്സ് കംപ്ലീഷന്‍ പ്രോഗ്രാം നടത്തി. എംജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ഡി. മാവൂതു ഉദ്ഘാടനം ചെയ്തു. കാര്‍മല്‍ പ്രൊവിന്‍സ് വിദ്യാഭ്യാസ-മാധ്യമ കൗണ്‍സിലര്‍ ഫാ. ഡോ. രാജേഷ് ജോര്‍ജ് സിഎംഐ അധ്യക്ഷത വഹിച്ചു.
കോഴ്സ് പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും മികച്ച ഔട്ട്ഗോയിംഗ് വിദ്യാര്‍ഥിക്കുള്ള അവാര്‍ഡും വിതരണം ചെയ്തു. ചടങ്ങില്‍ ശാന്തിഗിരി ടൈംസ് പ്രകാശനം ചെയ്തു. മാനേജര്‍ ഫാ. ജോസ് കുര്യന് സിഎംഐ, എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ഷിന്റോ ജോസഫ് സിഎംഐ, ഡയറക്ടര്‍ ഡോ. ജിന്‍സ് ജോര്‍ജ്, ഡോ. നെല്‍സണ്‍ മാത്യു എന്നിവര്‍ പ്രസംഗിച്ചു.